Skip to main content

മാസ്‌ക് നിര്‍മ്മിക്കൂ; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാകൂ...

     പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിലെ വിദ്യാര്‍ഥികള്‍ക്ക്  കോവിസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌ക്ക് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ ഭാഗമാകുവാന്‍ പീരുമേട് നിയോജകമണ്ഡല പരിധിയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അവസരമൊരുങ്ങുന്നു പീരുമേട് ബി ആര്‍ സി യുടെ  ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന മുപ്പതിനായിരം മാസ്‌കുകള്‍ സൗജന്യമായി തയ്ച്ചു നല്കുന്ന പദ്ധതിയുമായി ആയി സഹകരിക്കാന്‍ കഴിയുന്ന രക്ഷിതാക്കള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക  നിര്‍മ്മാണത്തിന് ആവശ്യമായ തുണി എത്തിച്ചു നല്‍കും. കോവിഡ് മഹാമാരിയെ  നേരിടാനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായ പൊതുമണ്ഡല ജീവിതത്തിനും വളരെയേറെ സഹായകരമാകുന്ന ഉദ്യമത്തില്‍ എല്ലാവരും സഹകരിക്കണം എന്ന് താല്പര്യപ്പെടുന്നു. നിശ്ചിത രീതിയില്‍  ഏറ്റവുമധികം മാസ്‌ക്കുകള്‍  നിശ്ചിത തീയതിക്കകം തയ്ച്ച് നല്കുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. ഫോണ്‍ നമ്പര്‍, അംബിക 9562428087, കമല റാണി  9544653379, ലിറ്റു 9747123626

date