Skip to main content
 മണക്കാട് പഞ്ചായത്തില്‍ നടത്തിയ മാസ്‌ക് വിതരണം പ്രസിഡന്റ് വത്സാ ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു

മാസ്‌കുകള്‍ വിതരണം ചെയ്തു

    മണക്കാട് പഞ്ചായത്തിലെ മുഴുവന്‍ ആളുകള്ക്കും  മാസ്‌ക് നല്കുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സി.ഡി.എസിന്റെ  നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് മാസ്‌ക് നിര്‍മ്മി ക്കുന്നത്. കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20000 മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതി. പൂര്‍ത്തിയാകുന്ന മാസ്‌കുകള്‍ മുഴുവന്‍ വീടുകളിലും സന്നദ്ധ പ്രവര്‍ത്തകരുടേയും ആശാ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വിതരണം ചെയ്യും. വിതരണോദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്.ബി., സെക്രട്ടറി ഷാജിമോന്‍.വി.കെ., സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ആശ സന്തോഷ്, ആരോഗ്യ പ്രവര്‍ത്തകരായ സി.എസ്. മഹേഷ്, സുമേഷ്.എം.കൊട്ടാരം എന്നിവര്‍ പങ്കെടുത്തു.
 

date