Skip to main content

ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ് പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

                   

 

കുവൈറ്റ്,  ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ഇന്നലെ (മെയ് 13) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ 22 പാലക്കാട് സ്വദേശികളായ പ്രവാസികളില്‍ ഏഴ് പേരെ ജില്ലയിലെ വിവിധ കോവിഡ്  കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 14 പേരെ വീടുകളിലും നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ  രോഗലക്ഷണങ്ങള്‍ കണ്ട ഒരാളെ കോഴിക്കോട്  മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 16 പേരില്‍  6 പേരെ ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലിലാണ് നിരീക്ഷണത്തില്‍ ആക്കിയത്.  രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഒരാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി ഒമ്പത്‌പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 6 പേരില്‍  ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. ബാക്കി അഞ്ചു പേരെ  വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 14) പുലര്‍ച്ചെ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
 
നിലവില്‍ 96 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ നിലവില്‍ 96 പ്രവാസികളാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 14 പേരും  ഉള്‍പ്പെടെയാണിത്.

date