Skip to main content

പാരമ്പര്യ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ അനുവദിച്ച് ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാർക്ക് ആശ്വാസധനം അനുവദിച്ച് ഗുരുവായൂർ ദേവസ്വം ഭരണസമിതി. കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ സാഹചര്യത്തിൽ പ്രതിസന്ധിയിലായ ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക. ക്ഷേത്രത്തിലെ 13 കീഴ്ശാന്തി കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അഡ്വാൻസ് നൽകാൻ തീരുമാനമായി. കൂടാതെ 80 കീഴ്ശാന്തിമാർക്ക് പ്രതിമാസം 3000 രൂപ വീതം തിരിച്ചടയ്ക്കേണ്ടതില്ലാത്ത ആശ്വാസ ധനം നൽകാൻ തീരുമാനിച്ചു. ക്ഷേത്രത്തിലെ കഴകക്കാരുടെയും മറ്റ് പാരമ്പര്യ ജീവനക്കാരുടെയും പട്ടിക തയ്യാറാക്കിയശേഷമാണ് ആശ്വാസധനം നൽകുക.
ഭരണസമിതി യോഗത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ. ബി മോഹൻ ദാസ്, ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ. വി ഷാജി, എ. വി പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്. വി ശിശിർ എന്നിവർ പങ്കെടുത്തു.
 

date