Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കോഴഞ്ചേരി താലൂക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തില്‍  പ്രവര്‍ത്തിക്കുന്ന പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിലേയ്ക്ക് 'CIFA Brood Feed' സപ്ലൈ ചെയ്യുന്നതിനായി താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.  സൂപ്രണ്ട്, ഫിഷറീസ് കോംപ്ലക്‌സ്, പന്നിവേലിച്ചിറ തെക്കേമല പി ഒ പിന്‍- 689654 എന്ന വിലാസത്തില്‍ നിന്നും നേരിട്ടോ തപാല്‍ മുഖേനയോ ടെണ്ടര്‍ വാങ്ങാം. പൂരിപ്പിച്ച ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ഉച്ചകഴിഞ്ഞ് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0468 2214589, 9446181347

 

date