സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌കുകള്‍ വില്‍ക്കരുത്
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ശക്തമാക്കും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌കുകള്‍ വില്‍ക്കരുത്. വില്‍ക്കാന്‍ വയ്ക്കുന്നവ അണുവിമുക്തമാക്കിയ പാക്കറ്റുകളില്‍ സൂക്ഷിക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉചിതമായ നിയമനടപടികള്‍ കൈകൊള്ളുന്നതിനും എസ്.എച്ച്.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പച്ചമണ്ണ് ഖനനം ചെയ്തതിനും പാറയും മറ്റും അനധികൃതമായി കടത്തിയതിനും ഇന്നലെയും വിവിധ സ്റ്റേഷനുകളില്‍ കേസ് എടുത്തു. 3 ടിപ്പറും ഒരു ജെസിബി യും പിടിച്ചെടുത്തു. അബ്കാരി, അനധികൃത കടത്ത് എന്നിവയ്‌ക്കെതിരെ റെയ്ഡും പരിശോധനകളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കെതിരെ ബുധന്‍ വൈകിട്ട് 4 മുതല്‍ വ്യാഴം വൈകിട്ട് വരെ ജില്ലയില്‍ 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 163 പേരെ അറസ്റ്റ് ചെയ്യുകയും 122 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മുഖാവരണം ധരിക്കാത്തതിന് 39 ആളുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
- Log in to post comments