പരിശോധ നടത്തി
കരിഞ്ചന്ത പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ തടയുന്നതിനുള്ള വടകര താലൂക്ക് സപ്ലൈ ഓഫീസിലെ സ്‌ക്വാഡ് പാലയാട് നടയില്‍ പരിശോധന നടത്തി. പ്രദേശത്ത് കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കുന്നതായി കണ്ടെത്തി. അളവ് തൂക്ക മെഷിന്‍ ഉപഭോക്താക്കള്‍ കാണാത്ത സ്ഥലത്താണ് സ്ഥാപിച്ചിരുന്നത്. അളവ് തൂക്ക മുദ്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു മെഷിന്‍ ലീഗല്‍ മെട്രോളജി വിഭാഗം കണ്ടുകെട്ടി.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ടി വി നിജിന്‍, കെ ടി സജീഷ്, കെ പി കുഞ്ഞികൃഷ്ണന്‍, കെ കെ ശ്രീധരന്‍, ജീവനക്കാരനായ കെ പി ശ്രീജിത്ത്കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ പി.മോഹന്‍ദാസ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് ടി കെ ബവേഷ്, ജീവനക്കാരനായ ഷാജിത് എന്നിവർ പങ്കെടുത്തു
- Log in to post comments