പരിശീലനം നല്‍കി
തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി സംരംഭങ്ങള്‍ ആരംഭിക്കാനും പരിശീലനം, വൈദഗ്ദ്യം, നൈപുണ്യം, ജീവനോപാധി വികസനം എന്നീ മേഖലയില്‍ വിവിധ സഹായങ്ങള്‍ നല്‍കുന്നതിനും അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച ഹെല്‍പ്‌ഡെസ്‌ക് അംഗങ്ങള്‍ക്കും പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും പ്രവാസി സംഘടന പ്രധിനിധികള്‍ക്കും ഉദ്യോഗസ്ഥാര്‍ക്കും ശില്‍പ്പശാല സംഘടിപ്പിച്ചു.
പ്രൊജക്റ്റ് തയ്യാറാക്കല്‍, ബാങ്ക് ലോണ്‍, വിവിധ സ്‌കീമുകള്‍ എന്നിവയെ കുറിച്ച് അഴിയൂര്‍ എസ്.ബി.ഐ ശാഖ മാനേജര്‍ സമ്യക്ക് റാം, സംരംഭങ്ങള്‍ക്ക് നല്‍ക്കുന്ന സര്‍ക്കാര്‍ ധനസഹായങ്ങളെ കുറിച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിശ്വന്‍ കോറോത്ത് എന്നിവര്‍ ക്ലാസെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയന്‍, വൈസ് പ്രസിഡന്റ് ഷീബ അനില്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി.ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. അഴിയൂര്‍ നവാഗത് ക്ലബ്ബിലെ അംഗങ്ങളായവരാണ് പഞ്ചായത്ത് ഹെല്പ് ഡെസ്‌കില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 20 പേര്‍ വിവിധ ആശയങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ മികച്ച നാനോ സംരംഭങ്ങള്‍ തയ്യാറാക്കുന്നതിന് പഞ്ചായത്തിന്റെ സഹായം ലഭ്യമാകും. കൂടാതെ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് പ്രോല്‍സാഹിപ്പിക്കുന്നതിന് യു.പി.ഐ സാങ്കേതിക വിദ്യയെ കുറിച്ചും ബാങ്ക് മാനേജര്‍ അവബോധം നല്‍കി.
- Log in to post comments