Skip to main content

കോളനികളിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

 

ഏലംകുളം ഗ്രാമപഞ്ചായത്തിലെ കോളനികള്‍ കേന്ദ്രീകരിച്ചുള്ള മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 15ന് നെല്ലിയാംകുന്ന് കോളനിയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഓരോ വീടുകളിലും അവയുടെ  പരിസരങ്ങളിലും ഉപേക്ഷിക്കപ്പെട്ട  അജൈവമാലിന്യങ്ങള്‍  ജനപ്രതിനിധികള്‍,  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, വി.ഇ.ഒ, ആശാവര്‍ക്കര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ അതത് വീട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് ശേഖരിക്കുന്നത്.  
ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തിലെ പാഴ് വസ്തു ശേഖരണ കേന്ദ്രത്തില്‍ എത്തിക്കുന്നതും അവിടെ വച്ച് തരംതിരിക്കുന്നതും. കോളനി തലത്തിലെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വാര്‍ഡ് തലത്തിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതിനോടകം പഞ്ചായത്തിലെ എട്ടു  കോളനികളിലെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
 

date