കണ്ണൂര്‍ അറിയപ്പുകള്‍
ബാലസഭാ കുട്ടികള്‍ക്കായി ടാലന്റ് ഹണ്ട്
കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബാലസഭാ കുട്ടികള്‍ക്കായി നൈപുണ്യ മത്സരം സംഘടിപ്പിക്കുന്നു. മോണോആക്ട് മല്‍സരം, പാഴ്‌വസ്തുക്കള്‍കൊണ്ടുള്ള കരകൗശല വസ്തു നിര്‍മ്മാണം എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കന്നത്. ജൂനിയര്‍ (5 വയസ്സ് മുതല്‍ - 12 വരെ), സീനിയര്‍ (13 വയസ്സ് മുതല്‍ 18 വരെ) എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പരമാവധി 10 മിനിറ്റുള്ള വീഡിയോ കുടുംബശ്രീ ഫേസ് ബുക്ക് പേജ് ലൈക്ക് (https://m.facebook.com/kudumbashree.kannur) ചെയ്തതിനു ശേഷം ഇന്‍ബോക്‌സില്‍ അയക്കുക. വീഡിയോകള്‍ അപ് ലോഡ്‌ചെയ്യേണ്ട അവസാന തീയതി മെയ് 13 വൈകുന്നേരം 8 മണി. മെയ് 17 ന് രാവിലെ 11 മണി വരെ ലൈക്കുകള്‍ പരിഗണിക്കും. വീഡിയോയ്ക്ക് ലഭിക്കുന്ന ലൈക്കുകളുടെയും വിധികര്‍ത്താക്കള്‍ നടത്തുന്ന മൂല്യനിര്‍ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിക്കുക. അന്തിമ തീരുമാനം ജില്ലാ മിഷന്റേതായിരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍.9495947702, 7907526495.
ശമ്പള ബില്ല്: കോപ്പി 15 നകം സമര്‍പ്പിക്കണം
2020 ഏപ്രില്‍, മെയ് മാസങ്ങളില്‍ (മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ശമ്പള ബില്ലുകള്‍) കണ്ണൂര്‍ ജില്ലയിലെ വിവിധ ട്രഷറികളിലേക്ക് ഓണലൈന്‍ ആയി സമര്‍പ്പിച്ച ശമ്പള ബില്ലുകളുടെ ഫിസിക്കല്‍ കോപ്പി എല്ലാ ഡി ഡി ഒ മാരും മെയ് 15 നകം ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളില്‍ നിന്നും കോവിഡ് 19 ആശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി നമ്പര്‍, ബ്രാഞ്ചിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം 8301045320 എന്ന നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 8547655339.
- Log in to post comments