Skip to main content

കണ്ണൂര്‍ അറിയപ്പുകള്‍

റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു
റേഷന്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാട്ടാമ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന 138-ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.  റേഷന്‍ കടകളിലൂടെയുള്ള വിതരണത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്നതിന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.
പി എം ജി കെ എ വൈ പദ്ധതി പ്രകാരം എ എ വൈ, മുന്‍ഗണന കാര്‍ഡുകള്‍ക്ക് ഒരു കിലോഗ്രാം ചെറുപയര്‍ കൂടി ഈ മാസം റേഷന്‍ കടയില്‍ നിന്ന് ലഭിക്കും.

ഉണര്‍വ് പ്രസംഗ മത്സരം
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൗമാരക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഉണര്‍വ് പരിപാടിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പി പി ഗോപിക ഒന്നാം സ്ഥാനവും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബിസ്മി ജയിംസ് ഒന്നാം സ്ഥാനവും നേടി. യു പി വിഭാഗം സിനിമാഗാനാലാപന മത്സരത്തില്‍ പുലികുരുമ്പ സെന്റ് ജോസഫ് യു പി സ്‌കൂളിലെ ഐശ്യര്യ മനോജ് ഒന്നാം സ്ഥാനം നേടി.

date