Skip to main content

ദർഘാസുകൾ ക്ഷണിച്ചു 

എറണാകുളം : തോപ്പുംപടി വില്ലേജിൽ ചുള്ളിക്കൽ കാനൂസ് കൺവെൻഷൻ സെന്ററിനും കോർപറേഷൻ റീഡിങ് റൂമിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അമാൽഗമേറ്റഡ് ഫണ്ട്‌ വക ഭൂമിയിൽ ഇരു ചക്ര, മുച്ചക്ര, നാല് ചക്ര വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന് ലീസിന് സ്ഥലം നൽകുന്നതിനായി വിമുക്ത ഭടന്മാരുടെ സംഘടനകളിൽ നിന്നും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. അവസാനം തീയതി : മെയ്‌ 30 ന് നാല് മണി. 4.15 ന് ദർഘാസുകൾ തുറക്കും. കൂടുതൽ തുകക്ക് ദർഘാസ് സമർപ്പിക്കുന്നവർക്ക് അമാൽഗമേറ്റഡ് ഫണ്ട്‌ സെക്രട്ടറിയുടെ അംഗീകാരത്തിന് വിധേയമായി പ്രവർത്തിക്കാൻ സാധിക്കും.

date