Skip to main content

ആലപ്പുഴ ജില്ലയ്ക്ക് ആരോഗ്യസുരക്ഷാ ഉപകരണങ്ങളുമായി ഇൻഡസ് ഇൻഡ് ബാങ്ക്.

 

ആലപ്പുഴ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്  ഇൻഡസ് ഇൻഡ് ബാങ്കിന്റെ കൈത്താങ്ങ്.  മെത്ത, ഐ വി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള 100 ബെഡ്ഡുകൾ, ഇൻഡസ്ഇൻഡ് ബാങ്ക് പ്രതിനിധികൾ ഇന്ന് കായംകുളത്ത് എല്ലെമ്മെക്സ്  ഹോസ്പിറ്റലിൽ നടത്തിയ ചടങ്ങിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് കൈമാറി.  കായംകുളം എം എൽ എ അഡ്വക്കേറ്റ് പ്രതിഭ അധ്യക്ഷത വഹിച്ചു. നേരത്തെ ആയിരം പി പി ഇ കിറ്റുകൾ ഇൻഡസ്ഇൻഡ് ബാങ്ക് ആലപ്പുഴ മാനേജർ സീനു കൃഷ്ണൻ ആലപ്പുഴ ജില്ലാ കളക്ടർ എം അഞ്ജനയ്ക്ക് കൈമാറിയിരുന്നു.

പിപിഇ കിറ്റുകൾ,  മെത്തയും ഐ വി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള കട്ടിലുകൾ എന്നിവയ്ക്കുപുറമേ മാസ്ക്കുകൾ, 
 തെർമോ മീറ്ററുകൾ,  പരിശോധനയ്ക്ക് ആവശ്യമായ ഗ്ലൗസുകൾ മുതലായവയാണ് ഇന്ഡസ് ഇൻഡ് ബാങ്ക് സൗജന്യമായി എത്തിച്ചു കൊടുത്തത്.

date