Skip to main content

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് പ്രവേശനം

 

ആലപ്പുുഴ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132), കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116), കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485)യിലും, ഇടുക്കി ജില്ലയിൽ പീരുമേട് 04869233982 തൊടുപുഴ (മുട്ടം, 04862-255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574)യിലും പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കന്ററി  സ്കൂളുകളില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 2006 ജുണ്‍ ഒന്നിനും 2008 മെയ് 31നുമിടയില്‍   ജനിച്ചവരായിരിക്കണം. ഏഴാം സ്റ്റാന്റേർഡോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ihrd.kerala.gov.in/thss വെബ്സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർത്ഥികൾക്ക് 55 രൂപ) അപേക്ഷിക്കാൻ ഉദ്ദേശ്ശിക്കുന്ന സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്താവുന്നതാണ്. അപേക്ഷാ ഫീസ് സ്കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പലിന്‍റെ പേരില്‍ മാറാവുന്ന ഡി.ഡി.ആയോ നല്‍കാവുന്നതാണ്.  2020-21 വര്‍ഷത്തെ പ്രോസ്പെക്ടസ് ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഒാണ്‍ലൈനായി മെയ് 18 മുതല്‍ മെയ് 26 ന് വൈകിട്ട് നാല് മണിവരെ നല്‍കാം.

date