Skip to main content

ജില്ലയിലെ മാതൃകാ പ്രദർശന തോട്ടത്തിൽ തീറ്റച്ചോളം വിളവെടുത്തു

ഓപ്പറേഷൻ ഡബിൾകോൾ പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം താഴത്തെ എലവത്തൂർ കിഴക്ക് കോൾ പടവിൽ തീറ്റ ചോളം വിളവെടുത്തു. കാലികൾക്ക് ആവശ്യമായ ധാരാളം പോഷക ഘടകങ്ങൾ ലഭിക്കുന്ന തീറ്റചോളം കാലിത്തീറ്റയ്ക്കായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൃഷിഭവനിൽ നിന്നും സൗജന്യമായി ലഭ്യമാക്കിയ വിത്തിൽ നിന്നും ഒന്നാം വിളവെടുപ്പിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ആദ്യമായി ഒരു ഏക്കറിലാണ് കൃഷി ഇറക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവ്വഹിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി അധ്യക്ഷനായി. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻമാരായ സീമ ഉണ്ണികൃഷ്ണൻ, മിനി മോഹൻദാസ്, ഡബിൾ കോൾ ലയ്സൻ ഓഫീസർ ഡോ.എ ജെ വിവൻസി, കൃഷി ഓഫീസർ റിസാമോൾ സൈമൺ, പടവ് ഭാരവാഹികളായ കെ വി ചന്ദ്രൻ, രാധാകൃഷ്ണൻ ഇല്ലത്തംകോട്ട് എന്നിവർ പങ്കെടുത്തു.

date