Post Category
ഇലശ്രീ പദ്ധതിയുമായി കുടുംബശ്രീ
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇലശ്രീ പദ്ധതി ആവിഷ്കരിച്ചു. തീരദേശ മേഖലകളായ മതിലകം, തളിക്കുളം, ചാവക്കാട് എന്നീ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ ബ്ലോക്കുകളിലെ 19 വിവിധ സിഡിഎസ് അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലാണ് അഞ്ചു വിവിധതരം ചീരകളുടെ കൃഷി തുടങ്ങിയത്. ചുവന്ന ചീര, പച്ചച്ചീര, ചായ മാനസ, സാമ്പാർ, വേപ്പില ചീര എന്നിങ്ങനെ അഞ്ച് തരം ചീരകളാണ് അംഗങ്ങൾ കൃഷി ചെയ്തു വരുന്നത്. കോവിഡ് 19 വ്യാപന വേളയിൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിനും ചീരയുടെ പങ്ക് വളരെ വലുതാണ് എന്ന അറിവിൽ നിന്നാണ് ഈ പദ്ധതിയുമായി കുടുംബശ്രീ അംഗങ്ങൾ മുന്നോട്ടുവന്നത്. പരിചരണമുറകൾ താരതമ്യേന എളുപ്പമായ വിളയാണ് ചീര എന്നതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഉൽപാദിപ്പിച്ച് വിപണണം നടത്താനും അംഗങ്ങൾക്ക് സാധിക്കുന്നു.
date
- Log in to post comments