Skip to main content

അനധികൃതമായി പാറ ഉത്പന്നങ്ങള്‍ കടത്തിയ അഞ്ചു ടിപ്പറുകള്‍ പിടിച്ചു

പാറ, മെറ്റല്‍, പാറപ്പൊടി എന്നിവ അനധികൃതമായി കടത്തിയതിന് അഞ്ചു ടിപ്പറുകള്‍ പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
രണ്ടു ലിറ്റര്‍ വാറ്റുചാരായം സ്‌കൂട്ടറില്‍ കൊണ്ടുപോകവേ വാഹനപരിശോധനയ്ക്കിടെ ഒരാളെ മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്.ബിജു പിടികൂടി. ആങ്ങമൂഴി ഏറ്റുപോങ്കില്‍ മത്തായിയാണ് (35)അറസ്റ്റിലായത്. ചാരായ നിര്‍മാണം, അനധികൃത കടത്ത് എന്നിവക്കെതിരെ റെയ്ഡുകളും പരിശോധനകളും ഊര്‍ജിതമാക്കി.    

date