ധനസഹായത്തിന് അപേക്ഷിക്കാം
കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2019 മാര്‍ച്ച് 31 വരെ കുടിശ്ശികയില്ലാതെ അംശാദായം അടച്ച എല്ലാ സജീവഅംഗങ്ങള്‍ക്കും അതിനുശേഷം ചേര്‍ന്നവരില്‍ കുടിശ്ശികയില്ലാതെ അംശാദായം അടച്ചുവരുന്നവര്‍ക്കും കോവിഡ് - 19 ലോക്ഡൗണ്‍ കാലയളവില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. സജീവ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായമായി 1000 രൂപ വിതരണം ചെയ്യുന്നു. ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ ആരെങ്കിലും കോവിഡ് - 19 ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10000 രൂപ ധനസഹായവും കോവിഡ് - 19 രോഗബാധയുണ്ടെന്ന സംശയത്തില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്ന അംഗത്തിന് 5000 രൂപ ധനസഹായവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കും. അപേക്ഷകള്‍ www.peedika.kerala.gov.in ല്‍ സമര്‍പ്പിക്കണം. ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അനുവദിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൈറ്റില്‍ പ്രവേശിച്ച് നിര്‍ദ്ദിഷ്ട വിവരങ്ങള്‍ (മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി.) സഹിതം മറ്റു വിവരങ്ങള്‍ കൂടി അപ്‌ലോഡ് ചെയ്യുക. കൊറോണ ബാധിതര്‍/ഐസൊലേഷന്‍ ചികിത്സയ്ക്ക് വിധേയമായവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതുവരെ ധനസഹായം ലഭിച്ചവരോ, ധനസഹായത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0491 2545121, 9446061534.
- Log in to post comments