ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് നാല് പ്രവാസികള്‍
ജിദ്ദയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ (മെയ് 14) എത്തിയത് നാല് പാലക്കാട് സ്വദേശികള്‍. ഇവരില്‍ മൂന്ന് പേര്‍ ജില്ലയില്‍ തിരിച്ചെത്തുകയും വീടുകളില്‍ നിരീക്ഷണത്തിലിരിക്കുകയും ചെയ്തു. ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പുതുതായി ആരെയും നിരീക്ഷണത്തില്‍ ആക്കിയിട്ടില്ല.
നിലവില്‍ 96 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ നിലവില്‍ 96 പ്രവാസികളാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 14 പേരും ഉള്‍പ്പെടെയാണിത്.
- Log in to post comments