Skip to main content

കുടുംബശ്രീ  വാര്‍ഷീകാഘോഷം; ലേഖനമെഴുതാം, വീഡിയോ എടുക്കാം

കുടുംബശ്രീ  വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലോക് ഡൗണ്‍ പരിമിതികള്‍ക്കിടയിലും അംഗങ്ങള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് കാസര്‍കോട് ജില്ലാ മിഷന്‍. കുടുംബശ്രീ അംഗങ്ങള്‍ക്കായി ജില്ലാമിഷന്‍ പ്രധാനമായും  രണ്ട് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എന്റ കുടുംബശ്രീ എന്ന വിഷയത്തില്‍ ലേഖനങ്ങള്‍ ക്ഷണിച്ചുകൊണ്ട് നടത്തുന്ന പെണ്ണെഴുത്താണ് ഒരു മത്സര ഇനം. ലേഖനങ്ങള്‍ രണ്ട് പേജില്‍ കവിയാന്‍ പാടില്ല. ടൈപ്പ് ചെയ്ത് പി ഡി എഫ് ആയി വേണം അയക്കാന്‍. കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ മികച്ച സാമുഹിക ഇടപെടലുകള്‍, മികച്ച നേട്ടങ്ങള്‍,കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ വന്നതിന് ശേഷം ഉണ്ടായ ഗുണപരവും പ്രചോദനപരവുമായ സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഷോര്‍ട്ട് വീഡിയോ മത്സരമാണ് മറ്റൊന്ന്. മൂന്ന് മിനിറ്റാണ് വീഡിയോയ്ക്ക് അനുവദിച്ചിരിക്കുന്ന ദൈര്‍ഘ്യം. വീഡിയോയ്ക്കും ലേഖനങ്ങള്‍ക്കൊപ്പവും  തയ്യാറാക്കിയ ആളിന്റെ പേര്, ഫോണ്‍ നമ്പര്‍, സി.ഡി.എസ് എന്നിവ രേഖപ്പെടുത്തണം. വീഡിയോയും ലേഖനങ്ങളും  മെയ് 20നകം ബന്ധപ്പെട്ട ബ്ലോക്ക് അടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ചെയ്യണം. കാഞ്ഞങ്ങാട്- 8577777793, പരപ്പ- 95914371774, നീലേശ്വരം - 9496641262,കാസര്‍കോട് - 9497002598, കാറഡുക്ക - 7012967611, മഞ്ചേശ്വരം -9567567693.

date