Skip to main content

ഓണ്‍ലൈന്‍ റീ ഇ ടെന്‍ഡര്‍

ദിവസവും ഇടുക്കി മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയത്തില്‍ വിവിധ നിലകളില്‍ തറകള്‍, ലിഫ്റ്റ്, പ്രവേശനകവാടം, തുരങ്കം, മുതലായവ അടിച്ചുവാരി വയര്‍ ബ്രഷ്  ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക, സ്‌കൂള്‍ ബസ്സില്‍ സഹായിയായി പോകുക,  വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ സംഭരിച്ച് മാലിന്യസംസ്‌കരണിയില്‍ നിക്ഷേപിക്കുക, വൈദ്യുതി നിലയത്തിലെ പൂന്തോട്ടം സംരക്ഷിക്കുക, തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിനായി ദിവസേന അഞ്ച്് മുന്‍പരിചയമുള്ള തൊഴിലാളികളെ ജൂലൈ ഒന്നു മുതല്‍ 2021 മാര്‍ച്ച്  31 വരെ നല്‍കുന്നതിന് കരാറുകാരില്‍ നിന്നും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, ജനറേഷന്‍ സര്‍ക്കിള്‍, മൂലമറ്റം പിഒ ഇടു,ക്കി - 685589 ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 7,93,350  നിരതദ്രവ്യം 19,900. ടെന്‍ഡര്‍ ഫോറത്തിന് വില 1900. മെയ് 20ന് ബിഡ് പ്രസിദ്ധീകരിക്കും.മെയ് 20 മുതല്‍ ജൂണ്‍ 12 വരെ ബിഡ്  സമര്‍പ്പിക്കാം . ജൂണ്‍ 16 3 മണിക്ക് ബിഡ്  തുറക്കും.
ഇ-ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് കൂടിയുള്ള പോര്‍ട്ടല്‍  ഉണ്ടായിരിക്കണം.  ഇ ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കേരള സംസ്ഥാന ഐടി മിഷന്‍, ഇ-ഗവണ്‍മെന്റ് പിഎംയു, സര്‍ക്കാര്‍ സഹായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും  ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 252029, 9496009388. ഇ-മെയില്‍ etendershelp@kerala.gov.in

 

date