Skip to main content

കേരള തീരങ്ങളില്‍  മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു  പോകരുത്

കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും  മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയില്‍ വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉം-പുന്‍' ചുഴലിക്കാറ്റ് മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് ഒരു അതിതീവ്രമായ ചുഴലിക്കാറ്റായി മാറിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ്  തീരത്ത് നിന്ന് ഏകദേശം 780 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിശയില്‍  നിന്ന് 930 കി.മീയും ദൂരെയാണിത്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 167കി.മീ മുതല്‍ 221 കിമീ വരെ ആകുന്നതിനെയാണ് അതിതീവ്ര  ചുഴലിക്കാറ്റെന്ന്  വിളിക്കുന്നത്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 222 കി.മീയുടെ മുകളിലാകുന്നവയെയാണ് സൂപ്പര്‍ ചുഴലിക്കാറ്റെന്ന്   വിളിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍  വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും തീരപതന  സമയത്ത് മണിക്കൂറില്‍ 155 മുതല്‍ 185 കിമീ വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കുന്നു
19ന്് മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലും, അതിനോട് ചേര്‍ന്നുള്ള വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും  മണിക്കൂറില്‍ 170  മുതല്‍ 180   കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 200  കി മി വേഗതയിലും അതി ശക്തമായ കാറ്റിന്  സാധ്യതയുണ്ട്.വടക്ക് ഒഡിഷ തീരത്തും പശ്ചിമ ബംഗാള്‍ തീരത്തും  മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി മി വേഗതയിലും  ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. മധ്യ ബംഗാള്‍ ഉള്‍കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കു ബംഗാള്‍ ഉള്‍ക്കടലിലും  സമുദ്ര സ്ഥിതി  അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്. കേരള തീരത്തും  ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍  45 മുതല്‍ 55 കി മി വേഗതയില്‍ വടക്കു -പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

20-05-2020: വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍  മണിക്കൂറില്‍ 155 മുതല്‍ 165 കി മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 180   കി മി വേഗതയിലും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വടക്ക് ഒഡീഷ -പശ്ചിമ ബംഗാള്‍  തീരങ്ങളില്‍ മണിക്കൂറില്‍ 75 മുതല്‍ 85 വരെയും ചില അവസരങ്ങളില്‍ 95 വരെയും അത് ക്രമേണ ശക്തി പ്രാപിച്ചു മണിക്കൂറില്‍ 110 മുതല്‍ 120 കി മി വേഗതയിലും ചില അവസരങ്ങളില്‍ 145 വരെയും ഒഡീഷ തീരത്തും മണിക്കൂറില്‍ 120  മുതല്‍ 140 വരെയും ചില അവസരങ്ങളില്‍ 155 കി മി വേഗതയില്‍ പശ്ചിമ ബംഗാള്‍ തീരങ്ങളിലും അതി ശക്തമായ കാറ്റിനു സാധ്യതയുണ്ട്. വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ സമുദ്ര സ്ഥിതി അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ട്.

പ്രസ്തുത പ്രദേശങ്ങളില്‍  മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

date