Skip to main content

15 വില്ലേജ് ഓഫീസുകളുടെ ഉദ്ഘാാടനം 25 ന്

സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച 15 വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഈ മാസം 25 ന് നടക്കും. ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ രാവിലെ 11.30 ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം ജില്ലയിൽ പട്ടം, കരിപ്പൂര്, കൊല്ലം ജില്ലയിലെ ഓച്ചിറ, കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ, അയിരൂർ, ആലപ്പുഴയിലെ ചിങ്ങോലി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, അണക്കര, കാഞ്ചിയാർ, എറണാകുളം ജില്ലയിലെ പുതുവൈപ്പ്, കാക്കനാട്, തൃശ്ശൂരിലെ പാണഞ്ചേരി, മലപ്പുറം ജില്ലയിലെ മുത്തേടം, തൃക്കണ്ടിയൂർ  വില്ലേജ് ഓഫീസുകളാണ് ഉദ്ഘാടനം ചെയ്യുന്നത്
പി.എൻ.എക്സ്.1837/2020
 

date