Post Category
പ്രത്യേക ട്രയിനില്‍ എറണാകുളത്ത് ഇറങ്ങിയത് 520 യാത്രക്കാര്‍
ഇന്നലെ (18/05/20) ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ പ്രത്യേക ട്രയിനിൽ എറണാകുളത്ത് ഇറങ്ങിയത് 520 യാത്രക്കാരാണ്. ഇതിൽ 293 പേർ പുരുഷൻമാരും 227 പേർ സ്ത്രീകളുമാണ്.
ഇതിൽ 518 പേരെ വീടുകളിലും ഒരാളെ കോവിഡ് കെയർ സെൻ്ററിലും നിരീക്ഷണത്തിലാക്കി. ഇദ്ദേഹം തമിഴ്നാട് സ്വദേശിയാണ്.
കോട്ടയം സ്വദേശിനിയായ ഒരു ഗർഭിണിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനം/ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ-59
എറണാകുളം- 90
ഇടുക്കി - 42
കാസർഗോഡ് - 1
കോട്ടയം -141
മലപ്പുറം - 2
പാലക്കാട് - 22
പത്തനംത്തിട്ട - 58
തിരുവനന്തപുരം - 3
തൃശ്ശൂർ - 101
തമിഴ്നാട് - 1
എറണാകുളം ജില്ലയിലുള്ള 90 പേരിൽ 60 പേർ പുരുഷൻമാരും 30 പേർ സ്ത്രീകളുമാണ്. ഇവരെയെല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി.
date
- Log in to post comments