Post Category
വെള്ളക്ഷാമം ഇല്ലാതാക്കാൻ ചിറക്കുളം പുനരുദ്ധാരണം തുടങ്ങി
കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ അരയേക്കറോളം വലുപ്പമുള്ള ചിറക്കുളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുളത്തിന്റെ ആഴം കൂട്ടുകയും രണ്ടു പാർശ്വഭിത്തികളിൽ കരിങ്കൽ കൊണ്ട് കെട്ടുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. പഞ്ചായത്ത് തനത് ഫണ്ടായ 20 ലക്ഷം രൂപയും തൊഴിലുറപ്പ് ഫണ്ടായ 5 ലക്ഷം രൂപയും ചേർത്താണ് നിർമ്മാണം നടത്തുന്നത്. കുളത്തിന്റെ ആഴം കൂട്ടുന്നതോടെ വേനൽക്കാലത്തും വെള്ളം സംഭരിക്കാൻ കഴിയും. ഇതിനിടെ എരഞ്ഞാംപാടം ബണ്ടിൽ നിന്ന് ചിറക്കുളത്തേക്ക് വെള്ളമെത്തിക്കാനുള്ള ജില്ല പഞ്ചായത്തിന്റെ പദ്ധതിയും പുരോഗമിക്കുന്നുണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ വേനൽക്കാലത്തും ചിറക്കുളം നിറഞ്ഞു കിടക്കും. ചിറക്കുളത്തിൽ വെള്ളം നിറയുന്നതോടെ സമീപ പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും.
date
- Log in to post comments