Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം

ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2015 മാർച്ച് മാസം വരെ അംശദായം അടയ്ക്കുകയും അതിന് ശേഷം അംഗത്വം റദ്ദായിപ്പോയിട്ടുള്ളതുമായ ജില്ലയിലെ എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും നാളിതുവരെയുള്ള അംശദായ കുടിശിക പിഴയോടു കൂടി അടച്ച് അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്. ശരാശരി 30,000 രൂപയുടെ ടിക്കറ്റുകൾ വില്പന നടത്തിയതിന്റെ ബില്ലുകൾ ഹാജരാക്കുക. മെയ് 18 മുതൽ ജൂൺ 30 വരെ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്നും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0487-2360490.
 

date