Skip to main content

കോവിഡ് 19: ജില്ലയില്‍ 7359 പേര്‍ നിരീക്ഷണത്തില്‍

 

കോവിഡ് 19 മായി ബന്ധപ്പെട്ട്  ജില്ലയില്‍ നിലവില്‍ 7301 പേര്‍ വീടുകളിലും 47 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 6 പേര്‍ ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7359 പേര്‍ നിരീക്ഷണത്തിലുണ്ട്.

പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പുറം സ്വദേശികളും ഓരോ മുതലമട, കുഴല്‍മന്ദം, പട്ടാമ്പി, കാരാകുറുശ്ശി സ്വദേശികളും  ഓരോ മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 12 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 4426 സാമ്പിളുകളില്‍ ഫലം വന്ന 4214 നെഗറ്റീവും 25 എണ്ണം പോസിറ്റീവാണ്.ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 39843 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32484 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7431 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date