Skip to main content

കോവിഡ് 19: ജില്ലയില്‍ 7498 പേര്‍ നിരീക്ഷണത്തില്‍

 

കോവിഡ് 19 മായി ബന്ധപ്പെട്ട്  ജില്ലയില്‍ നിലവില്‍ 7440 പേര്‍ വീടുകളിലും 52 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7498 പേര്‍ നിരീക്ഷണത്തിലുണ്ട്.

പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പുറം രണ്ട് പട്ടാമ്പി  സ്വദേശികളും ഓരോ മുതലമട, കുഴല്‍മന്ദം, കാരാകുറുശ്ശി സ്വദേശികളും  ഓരോ മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 13 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

പരിശോധനക്കായി ഇതുവരെ അയച്ച 4591 സാമ്പിളുകളില്‍ ഫലം വന്ന 4217 നെഗറ്റീവും 26 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 40462 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32964 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7609 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

ബാർബർ ഷോപ്പുകൾക്കുള്ള നിർദ്ദേശങ്ങൾ

*ഉപയോഗിക്കേണ്ട ടവ്വൽ,തുണി തുടങ്ങിയ സാമഗ്രികൾ കസ്റ്റമർ സ്വയം കൊണ്ടുവരുന്ന രീതി പ്രോത്സാഹിപ്പിക്കുക.

*പനി,ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് സേവനം നൽകരുത്.

*എല്ലാ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിക്കണം.

*ഓരോരുത്തരെയും പരിചരിച്ചതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിട്ടൈസർ ഉപയോഗിച്ചോ കഴുകണം.

*ഡോർ ഹാൻഡിൽ, ടാപ്പുകളുടെ നോബ്, സ്വിച്ചുകൾ, ഉപകരണങ്ങൾ എന്നിവ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

*ഉപഭോക്താക്കൾ സ്ഥാപനത്തിൽ കയറുന്നതിനു മുൻപും തിരിച്ചു പോകുമ്പോഴും കൈകൾ കഴുകുകയോ സാനിട്ടെയ്‌സ് ചെയ്തെന്ന് ഉറപ്പാക്കണം.

*ഓരോ ഉപഭോക്താവും പോയതിനുശേഷം പ്രതലങ്ങൾ, കസേര പ്രത്യേകിച്ച് അവയുടെ ഹാൻഡിലുകൾ, ഉപകരണങ്ങൾ തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.

*എയർ കണ്ടീഷണർ ഒഴിവാക്കി ജനലുകൾ തുറന്നിട്ട് പ്രവർത്തിപ്പിക്കണം.

*ഒരു സമയം രണ്ടു പേരിൽ കൂടുതൽ കാത്തുനിൽക്കുന്നത് ഒഴിവാക്കണം.

*ഫോൺ വിളിച്ച് മുൻകൂട്ടി അറിയിച്ചതിനു ശേഷം മാത്രം സേവനം ഉറപ്പുവരുത്തേണ്ടതും തിരക്ക് ഒഴിവാക്കേണ്ടതുമാണ്.

*കസേരകൾക്ക് ഇടയിൽ ഒരു മീറ്റർ അകലം പാലിക്കണം.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date