Skip to main content

ലോക്ക്ഡൗൺ: ഇതര ജില്ലകളിലുളള സർക്കാർ ജീവനക്കാർ റിപ്പോർട്ട് ചെയ്തു

ലോക്ക് ഡൗൺ മൂലം ജോലിക്ക് ഹാജരാകാൻ പറ്റാതെ തൃശൂർ ജില്ലയിൽ കുടുങ്ങിപ്പോയ മറ്റ് ജില്ലകളിലെ സർക്കാർ ജീവനക്കാർ കളക്ടറേറ്റിൽ റിപ്പോർട്ട് ചെയ്തു. മറ്റു ജില്ലകളിൽ ജോലിയുള്ള, ലോക്ക് ഡൗണിൽ കുടുങ്ങിയ തൃശൂർ ജില്ലക്കാരായ സർക്കാർ ജീവനക്കാരോട് കളക്ട്രേറ്റിൽ റിപ്പോർട്ട് ചെയ്യാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. പേര്, ജോലി ചെയ്യുന്ന വകുപ്പ്, തസ്തിക, പെൻ നമ്പർ, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങളാണ് മെയ് 19 മുതൽ 21 വരെ മൂന്നു ദിവസങ്ങളിലായി 215 ജീവനക്കാർ നൽകിയത്. വരും ദിവസങ്ങളിലും രജിസ്‌ട്രേഷൻ തുടരുന്നതാണ്.

date