വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി
ജില്ലയില്‍ ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ, എസ് എസ് എല്‍ സി, പൊതുപരീക്ഷയെഴുതുന്ന മുഴവന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. ഹയര്‍ സെക്കന്‍ണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി, നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാര്‍ എന്നിവര്‍ മാസ്‌കുകളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കി.
ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ പി ബി ബിനു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ എ സുരേഷ്‌കുമാര്‍, ഹയര്‍ സെക്കന്‍ണ്ടറി ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എല്‍ എസ് ജയകുമാര്‍, പി എ സി അംഗങ്ങളായ എസ് എസ് അഭിലാഷ്, ഗ്ലാഡിസണ്‍, ജിഹാദ് തങ്ങള്‍, വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഹയര്‍ സെക്കന്‍ണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാര്‍ സംസ്ഥാന വ്യാപകമായി പൊതു പരീക്ഷയെഴുതുന്ന മുഴവന്‍ ഹയര്‍ സെക്കന്‍ണ്ടറി, വി എച്ച് എസ് ഇ, എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കും 'ചലഞ്ച് എ മാസ്‌ക്', പദ്ധതി പ്രകാരം 10 ലക്ഷം സുരക്ഷാ മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കും.
(പി.ആര്‍.കെ.നമ്പര്‍. 1439/2020)
- Log in to post comments