വിദ്യാര്‍ത്ഥികള്‍ക്കായി എന്‍.എസ്.എസ് നിര്‍മ്മിച്ച മാസ്കുകള്‍ കൈമാറി
ജില്ലയില്‍ പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നന്മണ്ട ഹയര്‍സെക്കന്ററി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച 1200 ഓളം മാസ്കുകള്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കൈമാറി. കോവിഡ് കാലം ക്രിയാത്മകമാക്കി കൊണ്ട് രക്ഷിതാക്കളുടെ സഹായത്തോടെയാണ് മാസ്ക് നിര്‍മ്മാണം നടത്തിയത്. യൂണിറ്റിലെ 100 വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരുമാണ് മാസ്ക് നിര്മാമണത്തിന് നേതൃത്വം നല്‍കിയത്. പൊതുപരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി 132531 മാസ്കുകളാണ് ജില്ലാ എന്‍.എസ്.എസ് നിര്‍മ്മിച്ചത്. മാസ്ക് നിര്‍മ്മാണത്തിനാവശ്യമായ തുക കുട്ടികള്‍ പ്രാദേശികമായി തന്നെ സ്വരൂപിച്ചു.
നന്മണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ബിന്ദു, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ശ്രീചിത്ത്, ക്ലസ്റ്റര്‍ കണ്‍വീനര്‍ സതീഷ്കുമാര്‍, പി.ടി.എ പ്രസിഡന്റ് അനൂപ് കുമാര്‍, വളണ്ടിയര്‍മാരായ അതുല്‍.എന്‍, സംഗീത് റോഷന്, പ്രോഗ്രാം ഓഫീസര്‍ സബീന.ടി എന്നിവര്‍ ഗവ.ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments