Skip to main content
അടിമാലിയില്‍ അതിഥി തൊഴിലാളികള്‍ക്കായി ബോതവത്ക്കരണം നല്‍കുന്നു.

അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി

കാല്‍നാടയായി സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി. ബി.എസ്.എഫ്, ഐ.റ്റി.ബി.പി സേന ഉദ്യോഗസ്ഥരുടെയും അടിമാലി പോലീസിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സേന അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. തൊഴിലില്ലായ്മ മൂലമാണ് നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചതെന്നവര്‍ പറഞ്ഞു. സ്ഥിരമായി തൊഴിലില്ലെന്നും തൊഴിലാളികളെ എത്തിച്ചിട്ടുള്ള ഉടമസ്ഥരും കോണ്‍ട്രാകടര്‍മാരും സ്ഥിരമായി വിളിക്കുന്നവരെമാത്രമാണ് വീണ്ടും ജോലിക്ക് വിളിക്കുന്നതെന്നും ഭക്ഷ്യ സാധനങ്ങളുടെ കുറവുണ്ടെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു. സേന അംഗങ്ങള്‍ അതിഥി തൊഴിലാളികളുടെ ഉടമസ്ഥരോടും കോണ്‍ട്രാക്ടര്‍മാരോടും സംസാരിക്കുകയും തൊഴിലിന് എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കണമെന്നും  ആവശ്യപ്പെട്ടു. ഭക്ഷ്യ കിറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട നടപടികള്‍ വിശദീകരിച്ചു നല്‍കി. ബി.എസ്.എഫ്, ഐ.റ്റി.ബി.പി സേന അംഗങ്ങളായ രാംദാസ്, അമലന്‍ ബാനര്‍ജി, ഓംപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോതവത്ക്കരണം സംഘടിപ്പിച്ചത്. കോവിഡ് കാലത്ത് സ്വീകരിക്കേണ്ട സാമൂഹിക അകലം സംബന്ധിച്ചും തൊഴിലാളികള്‍ക്ക് ബോതവത്ക്കരണം നല്‍കി.

 

date