Skip to main content

ജീവനക്കാര്‍ക്ക് സ്വദേശങ്ങളില്‍ നിയമനം

 

ഇതര ജില്ലകളിലായി വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന മലപ്പുറം ജില്ലക്കാരായ 163 ജീവനക്കാര്‍ക്ക് സ്വന്തം ജില്ലയില്‍ നിയമനം. പൊതുഭരണ വകുപ്പ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 163 ജീവനക്കാരെയും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്കും താലൂക്ക് ഓഫീസുകളിലേക്കും നിയോഗിച്ചതായി ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.
 

date