Skip to main content

കാവ് സംരക്ഷണം: ധനസഹായം

ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍, കാവു സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ എന്നിവ ഉള്ളടക്കം ചെയ്യണം.  അപേക്ഷ ജൂണ്‍ 30 നകം കല്‍പ്പറ്റ സാമൂഹ്യ വനവല്‍കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.  അപേക്ഷ ഫോറം കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ്, കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ്, www.keralaforest.gov.in വെബ് സൈറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ 04936 202623.

date