Skip to main content

മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിക്ക്  അപേക്ഷ ക്ഷണിച്ചു.

പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു ), 2 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, , 10 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റുകള്‍, ആവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം, കറവയന്ത്രം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍  ജൂണ്‍ 10 നു മുന്‍പ്  ക്ഷീരവികസനയൂണിറ്റുകളില്‍ നിദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.

date