Skip to main content

കോവിഡ് വ്യാപനം; ജാഗ്രത പാലിക്കണം

ജില്ലയില്‍ നിന്നും മൂന്നുപേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ച സ്ഥിതിക്ക് വ്യാപനം തടയുന്നതിന് നിര്‍ദ്ദേശിക്കപെട്ടിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടതുണ്ടെന്നും, ലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സാമൂഹ്യവ്യാപനമെന്ന നിലയിലേക്ക് രോഗം കടക്കുന്ന സാഹചര്യം തടയുന്നതിന് സാമൂഹ്യ അകലം, ശുചിത്വ മാനദണ്ഡങ്ങള്‍, ക്വാറന്റൈന്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് പോലീസ് ഉറപ്പാക്കും. മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നത് അനുവദിക്കില്ല. ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടും എന്നത് പോലീസ് നിരീക്ഷിച്ച് വരുന്നു. അതേ സമയം ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കുത്തനെ കുറഞ്ഞു. ഞായര്‍ വൈകിട്ട് മുതല്‍ തിങ്കള്‍ 4 വരെ 20 കേസുകളിലായി 38 പേരെ അറസ്റ്റ് ചെയ്യുകയും 4 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മോധാവി പറഞ്ഞു.

date