Skip to main content

കോവിഡ് 19 പ്രതിരോധം: ജില്ലാ പഞ്ചായത്ത് 2.30 കോടി അനുവദിച്ചു

 

പാലക്കാട് ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ആശുപത്രി - ആയുര്‍വേദ ആശുപത്രിയിലേക്കായി 2,30,13800 രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അറിയിച്ചു. പി പി ഇ കിറ്റ്, എന്‍ 95 മാസ്‌ക് എന്നിവയ്ക്ക് 77 ലക്ഷം രൂപയും മോര്‍ച്ചറി ഫ്രീസറിന് 13 ലക്ഷം രൂപ, ഡയാലിസിസ് മെഷീന് 1013800, ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിക്കല്‍, റാംപ് ലിഫ്റ്റ് എന്നിവയ്ക്ക് 1,20,00000 എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ ആയുര്‍വേദ ആശുപത്രിയിലേക്ക് പ്രതിരോധ മരുന്ന് വാങ്ങാന്‍ 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

date