ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം
കട്ടപ്പന നഗരസഭയില്‍ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം ക്ഷീര കര്‍ഷകര്‍ക്ക് പശു പരിപാലനത്തിനായി ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുന്ന പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്ക് മസ്റ്ററോള്‍ വിതരണം നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി നിര്‍വ്വഹിച്ചു. നഗരസഭ പ്രദേശത്ത് താമസിക്കുന്ന രണ്ടോ അതിലധിക്കമോ പശുക്കളെ വളര്‍ത്തുന്നവരും, ദിവസവും ക്ഷീരോല്‍പ്പാദന സഹകരണ സംഘത്തില്‍ പത്ത് ലിറ്ററില്‍ കുറയാതെ അളക്കുന്നവരും, രണ്ട് പശുക്കള്‍ എങ്കിലും ഇന്‍ഷ്വറന്‍സ് ഉളള കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നഗരസഭ പ്രദേശത്തുളള ക്ഷീര കര്‍ഷകര്‍ക്ക് പ്രോത്സാഹനവും കൂടുതല്‍ ആളുകള്‍ക്ക് ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നതിന് ഈ പദ്ധതി ഉപകരിക്കുമെന്ന് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. പദ്ധതി പ്രകാരം ഒരു ക്ഷീര കര്‍ഷകന് അധികമായി മുപ്പതിനായിരം രൂപ വരുമാനം ലഭിക്കും. ഈ പദ്ധതി കൂടാതെ മുഴുവന്‍ ക്ഷീര കര്‍ഷകര്‍ക്കും ഉല്‍പ്പാദന ഇന്‍സെന്റീവും വിതരണം ചെയ്യുന്നുണ്ട്. നഗരസഭയില്‍ നടന്ന പരിപാടിയില്‍ കാല-കായിക-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കല്ലുപുരയിടം, കൗണ്‍സിലര്‍മാരായ എം.സി ബിജു, ഗിരീഷ് മാലിയില്‍, ലൂസി ജോയി, തങ്കമണി രവി, നഗരസഭ സെക്രട്ടറി മമ്പളളി സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments