Skip to main content

1471 അതിഥി തൊഴിലാളികള്‍  പശ്ചിമ ബംഗാളിലേക്ക് മടങ്ങി

 

 

ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ കുടുങ്ങിയ 1471 അതിഥി തൊഴിലാളികള്‍ ഇന്ന് (26.05.20) വൈകീട്ട് 7.15 ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള പ്രത്യേക തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് താലൂക്കിലെ 10 വില്ലേജുകളിലായി വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളാണ് മടങ്ങിയത്.

കോഴിക്കോട് നിന്ന് കൃഷ്ണനഗര്‍ സിറ്റി ജങ്ക്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് 895 രൂപയാണ് റെയില്‍വേ ടിക്കറ്റ് നിരക്ക് ഈടാക്കിയത്. 24 കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളെ ക്യാമ്പുകളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനും ഭക്ഷണം ഉള്‍പ്പെടെ നല്‍കി യാത്രയാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നു.

date