Skip to main content

വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു

 

ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വാകയാട് ക്ഷീരസംഘം പ്രസിഡന്റും എംആര്‍സിഎംപിയു ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പിടി ഗിരീഷ്‌കുമാറിന് നല്‍കി  നിര്‍വ്വഹിച്ചു.
ക്ഷീരദിനാചരണത്തോടനുബന്ധിച്ച് എല്ലാ ക്ഷീരസംഘങ്ങളിലും  വൃക്ഷത്തൈ നടാൻ നിർദ്ദേശമുണ്ട്. എല്ലാ ക്ഷീരകര്‍ഷകരും ജൂണ്‍ ഒന്നിന് രാവിലെ ഒന്‍പത് മണിക്ക് ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് ലൈവില്‍ പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് മന്ത്രിയുമായി സംവദിക്കാനുളള അവസരം ഉണ്ടാകും.

ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍, അസി. ഡയറക്ടര്‍ എ.ജി അനില്‍കുമാര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ രശ്മി ആര്‍. എന്നിവര്‍ സംബന്ധിച്ചു.
 

date