Skip to main content

പരീക്ഷകള്‍ക്ക് മികച്ച പിന്തുണയുമായി സമഗ്രശിക്ഷ പത്തനംതിട്ട

                പൊതുവിദ്യാലയങ്ങളിലെ 10, പ്ലസ് വണ്‍, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് പിന്തുണയുമായി സമഗ്ര ശിക്ഷ പത്തനംതിട്ട. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വളരെ ഭംഗിയായി ജില്ലയില്‍ പരീക്ഷകള്‍ നടന്നു വരുന്നു. പരീക്ഷയ്ക്ക് മുന്നോടിയായി ഗവണ്മെന്റ് സ്‌കൂളിലെ 9621ഉം എയിഡഡ് മേഖലയിലെ 27202 ഉം കുട്ടികളുടെ വീടുകളില്‍ മാസ്‌ക്ക് നല്‍കി. സ്‌കൂള്‍ പി.റ്റി.എ, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍,  അങ്കണവാടി ടീച്ചേഴ്‌സ്, സമഗ്ര ശിക്ഷയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ വഴിയാണ് മാസ്‌ക് വിതരണം ചെയ്തത്. പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍ എന്നിവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ആവശ്യമായ ക്ലാസുകള്‍ നല്‍കി. കുട്ടികള്‍ക്കു വേണ്ടിയുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനുപുറമേ പരീക്ഷ ചുമതലയുള്ളവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആവശ്യമായ നിര്‍ദേശങ്ങളും വീഡിയോ, ഓഡിയോ, സ്ലൈഡ് മുഖേന അറിയിപ്പും നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചാര്‍ജ് വഹിക്കുന്ന ഡോ.സി.എസ്.നന്ദിനി പരീക്ഷയുമായി ബന്ധപ്പെട്ട കോവിഡ് പ്രോട്ടോക്കോള്‍ വീഡിയോ അധ്യാപകര്‍ക്ക് നല്‍കി. ജില്ലയിലെ 168 പരീക്ഷ കേന്ദ്രങ്ങളില്‍ 133 കേന്ദ്രങ്ങളിലും സമഗ്ര ശിക്ഷയിലെ ജീവനക്കാര്‍ പരീക്ഷ ദിവസങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്.  പരീക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സമഗ്ര ശിക്ഷയുടെ ജില്ലാ പ്രോജക്ട് ഓഫീസര്‍,  പ്രോഗ്രാം   ഓഫീസര്‍മാര്‍,   ബി.പി.സിമാര്‍ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുന്നുണ്ട്. 

date