Skip to main content

ലോകക്ഷീരദിനാചരണം ജൂണ്‍ ഒന്നിന്

ജില്ലയില്‍ ജൂണ്‍ ഒന്നിന് ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ക്ഷീരദിനാചരണം നടത്തും.  പാലിന്റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും പ്രസക്തി ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ക്ഷീരദിനാചരണം നടത്തുന്നത്. ജില്ലയിലെ എല്ലാ ക്ഷീരസംഘങ്ങളും സംഘം ആസ്ഥാനവും പരിസരപ്രദേശങ്ങളും  വൃത്തിയാക്കി രാവിലെ എട്ടിന് പതാക ഉയര്‍ത്തും. ക്ഷീരസംഘത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ സംഘം അങ്കണത്തില്‍ വൃക്ഷത്തൈ നടും. ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു  രാവിലെ ഒമ്പത് മുതല്‍ 10 വരെ ഫേസ്ബുക്ക് ലൈവ് ആയി കര്‍ഷകരുമായി സംവദിക്കും. ദിനാചരണത്തോ ടനുബന്ധിച്ച് രാവിലെ 10ന് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ്  വൃക്ഷത്തൈ നടും. എല്ലാ ക്ഷീരസംഘങ്ങളിലേക്കും ആവശ്യമുള്ള  വൃക്ഷത്തൈകള്‍  സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ നിന്നും സൗജന്യമായി  നല്‍കിയിട്ടുണ്ട്.

date