Skip to main content

ലോക ക്ഷീരദിനം : ജൂൺ ഒന്നിന് വൃക്ഷതൈകൾ നടും

ലോക ക്ഷീരദിനമായ ജൂൺ ഒന്നിന് ക്ഷീര വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ ആയിരം വൃക്ഷത്തൈകള്‍ നടും.

പ്ലാവ്, മാവ്, പേര, റമ്പൂട്ടാൻ,പുളി, ഈട്ടി തുടങ്ങിയ  വൃക്ഷങ്ങളുടെ  തൈകൾ    വനം വകുപ്പിൻ്റെ സാമൂഹ്യ വനവൽക്കരണ വിഭാഗമാണ്  ലഭ്യമാക്കുന്നത്. 

ക്ഷീരസംഘങ്ങളുടെ ഓഫിസ്  പരിസരത്ത്  നട്ടു പരിപാലിക്കുന്നതിനുള്ള  തൈകൾ ക്ഷീര വികസന വകുപ്പിൻ്റെ മേല്‍നോട്ടത്തില്‍  അതത് സംഘങ്ങളിൽ വിതരണം നടത്തു മെന്ന് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി ശ്രീലത അറിയിച്ചു. 

തൈകളുടെ ആദ്യ വിതരണം ഇന്ന് (മെയ് 27) രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും

date