Skip to main content

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു

 

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ്ഡ് ഡവലപ്‌മെന്റ് പ്രോഗ്രം (എം.എസ്.ഡി.പി.) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. ഒരു പശു ഡയറി യൂണിറ്റ്, രണ്ട് പശു ഡയറി യൂണിറ്റ്, അഞ്ച് പശു ഡയറി യൂണിറ്റ്, പത്ത് പശു ഡയറി യൂണിറ്റ്, കാലിത്തൊഴുത്ത് നിര്‍മ്മാണ/ നവീകരണ ധനസഹായം, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, കംപോസിറ്റ് ഡയറി യൂണിറ്റുകള്‍ക്കുള്ള ധനസഹായം തുടങ്ങിയ പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം അതാത് ബ്ലോക്കുകളിലെ ക്ഷീരവികസന ഓഫീസുകളില്‍ ജൂണ്‍ 15ന് മുന്‍പായി നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കണം.

date