Skip to main content

കോവിഡ് അപ്ഡേറ്റ് ആലപ്പുഴ

വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്നലെ രാത്രിയും ഇന്നുമായി ജില്ലയിൽ എത്തിയത് 86 പേരാണ്. ഇതിൽ 58 പേർ കോവിഡ് കെയർ സെൻററിൽ ആണ്.

ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ 10 പേരെയും (5 പുരുഷൻ, 5 സ്ത്രീ) കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ 13 ( 9 പുരുഷന്മാർ, 4 സ്ത്രീകൾ) പേരെയും ചേർത്തല താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.

ദുബായിൽ നിന്നും അബുദാബിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ 18 പേരെ മാവേലിക്കര താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.

കുവൈറ്റിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ ഏഴ് പേരെയും ദുബായിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ രണ്ട് പേരെയും ഉക്രൈനിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ എട്ട് പേരെയും അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.

date