Skip to main content

ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം നടത്തി

സാമൂഹ്യ വനവൽക്കരണ വിഭാഗവുമായി സഹകരിച്ച് ക്ഷീര വികസന വകുപ്പ് നടത്തുന്ന ഫല വൃക്ഷത്തൈ വിതരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ   പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ  ആദ്യ വിതരണം നിർവ്വഹിച്ചു. അരീപ്പറമ്പ് ക്ഷീര സംഘം ഭാരവാഹി വി.സി. സ്കറിയ തൈകൾ ഏറ്റുവാങ്ങി.

വൈസ് പ്രസിഡൻ്റ് ഡോ. ശോഭ സലിമോന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സഖറിയാസ് കുതിരവേലിൽ , ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.  

 

ക്ഷീരദിനമായ ജൂൺ ഒന്നിന് ജില്ലയിലെ മുഴുവൻ ക്ഷീര സംഘങ്ങളിലും നടുന്നതിന് പ്ലാവ്, മാവ്, പേര, റമ്പുട്ടാൻ ,പുളി, ഈട്ടി തുടങ്ങിയവയുടെ  തൈകളാണ് വിതരണം ചെയ്യുന്നത്.

 

date