Skip to main content

ഹയര്‍ സെക്കന്‍ഡറി പരീക്ഷ; ആദ്യ ദിനം എഴുതിയത് 15851 പേര്‍

 

ഇന്നലെ(മെയ് 27) പുനരാരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷ ആദ്യ ദിനത്തില്‍ കോട്ടയം ജില്ലയില്‍ എഴുതിയത് 15851 വിദ്യാര്‍ഥികള്‍. എല്ലാ വിഭാഗങ്ങളിലുമായി   22584 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

 

 പ്ലസ്ടുവിൽ   വിവിധ കോംബിനേഷനുകളിലായി  ഇന്നലെ പരീക്ഷയെഴുതേണ്ടിയിരുന്ന 11432 പേരില്‍  11360 പേരും  പ്ലസ് വണില്‍ പരീക്ഷയെഴുതേണ്ടിയിരുന്ന 4532പേരില്‍  4491 പേരുമാണ് എഴുതിയത്. ഹാജരാകാതിരുന്ന വിദ്യാര്‍ഥികളില്‍ പലരും മാര്‍ച്ച് മാസത്തില്‍ നടന്ന പരീക്ഷകളും എഴുതിയിരുന്നില്ലെന്ന് ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയക്ടര്‍ ബിനു കുമാരി പറഞ്ഞു.  

 

131 കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചാണ് പരീക്ഷ നടത്തിയത്.

date