Skip to main content

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

  സാമൂഹ്യ വനവത്ക്കരണ വിഭാഗം നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 2020-21 ല്‍ ജില്ലയില്‍ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നല്‍കുന്നതിന് ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം വനംവകുപ്പിന്റെ ഔദ്യോഗിക വൈബ്‌സൈറ്റായ www.forest.kerala.gov.in ല്‍ ലഭിക്കും. കാവുകളുടെ ഉടമസ്ഥരായിട്ടുള്ള സ്വകാര്യ വ്യക്തികള്‍, ദേവസ്വങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവ പൂരിപ്പിച്ച അപേക്ഷഫോറം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ് കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ് പി.ഒ- 685603 എന്ന വിലാസത്തില്‍ ജൂണ്‍ 30ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862- 232505

date