Skip to main content

അറബിക്കടലില്‍ ന്യൂനമര്‍ദം: മത്സ്യ ബന്ധനത്തിന് 28 ന് അര്‍ധരാത്രി മുതല്‍ വിലക്ക്

മെയ് 31 ഓട് കൂടി അറബിക്കടലില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനുമിടയിലായി കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത, ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മെയ് 29 നോട് കൂടി മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെയ് 28 മുതല്‍ തന്നെ കേരള തീരത്ത് പൂര്‍ണ്ണമായും മല്‍സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ദീര്‍ഘദൂര മല്‍സ്യബന്ധനത്തിന് പോയവര്‍ മെയ് 28 ന് രാത്രിയോടെ തന്നെ മടങ്ങിയെത്തുകയോ അടുത്തുള്ള സുരക്ഷിതമായ തീരത്തണയുകയോ ചെയ്യണം. മെയ് 28 ന് ശേഷം ഒരാള്‍ പോലും മല്‍സ്യ ബന്ധനത്തിന് പോകരുത്. ഫിഷറീസ് വകുപ്പും തീരദേശ പോലീസും ഇത് കര്‍ശനമായ നിരീക്ഷിക്കും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റ്, മഴ, രൂക്ഷമായ കടലാക്രമണം എന്നിവക്ക് സാധ്യതയുണ്ട്.
മല്‍സ്യബന്ധനോപകരണങ്ങള്‍ കടലാക്രമണത്തില്‍ നശിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കണ്ടെത്തി സജ്ജമാക്കും.

--

date