Skip to main content

ലോക് ഡൗൺ:  മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പാലക്കാട്‌ എത്തിച്ചു

 

ലോക്ക് ഡൗൺ മൂലം ബാംഗ്ലൂരിൽ കുടുങ്ങിയ പുതുപ്പരിയാരം സ്വദേശി  നാരായണന്റെ മാനസികാസ്വാസ്ഥ്യമുള്ള മകനെ ആംബുലൻസിൽ ജില്ലാ ഭരണകൂടത്തിൻ്റെ സഹായത്തോടെ പാലക്കാട് എത്തിച്ചു. മെയ് 26 ന്  നാരായണൻ ബാംഗ്ലൂരിൽ ഉള്ള മകനെ സഹായിക്കാൻ ആരുമില്ലെന്നും സാമ്പത്തികശേഷി ഇല്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് പാലക്കാട് കളക്ടറേറ്റിൽ എത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ഇന്റർ ഏജൻസി ഗ്രൂപ്പിലെ യൂത്ത് ഓഫ് പാലക്കാട് അംഗങ്ങളും കാര്യങ്ങൾ മനസ്സിലാക്കി ബാംഗ്ലൂരിലെ ഓൾ ഇന്ത്യാ അസോസിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകീട്ട് 4: 30ന് ബാംഗ്ലൂരിൽ നിന്ന്  ആംബുലൻസിൽ യുവാവിനെ രാത്രി 11: 30 -ഓടെ വാളയാർ വഴി നാട്ടിലെത്തിച്ചു. തുടർന്ന്  യുവാവിനെ ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

date